ന്യൂഡല്‍ഹി: കശ്മീരില്‍ ഭീകരര്‍ മാദ്ധ്യമ പ്രവര്ത്തകന് ഷുജാത് ബുഖാരിയെ വെടിവെച്ച് കൊന്ന സംഭവത്തില്‍ കൊലയാളികളുടേതെന്നു കരുതുന്ന ചിത്രങ്ങള്‍ പൊലീസ് പുറത്തു വിട്ടു. ബൈക്കില്‍ പോകുന്ന മൂന്നു പേരുടെ ചിത്രങ്ങളാണ് പുറത്തു വിട്ടത്. വാഹനം ഓടിക്കുന്നയാള്‍ ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ട്. രണ്ടാമത്തെയാള്‍ മുഖം കുനിച്ചിരിക്കുകയും മൂന്നാമത്തെയാള്‍ പാതി മുഖം മറച്ചുമാണ് ഇരിക്കുന്നത്.
വ്യാഴാഴ്ച രാത്രിയാണ് ഇഫ്താര്‍ പാര്‍ട്ടിക്ക് പോകാന്‍ ഓഫീസിന് പുറത്തിറങ്ങിയ ഷുജാത് ബുഖാരിയെ ആക്രമികള്‍ വെടി വെച്ച് കൊലപ്പെടുത്തിയത്. കാറിലേക്ക് കയറാന്‍ തുടങ്ങുന്നതിന് തൊട്ടു മുന്‍പ് ബൈക്കിലെത്തിയ ആക്രമികള്‍ ബുഖാരിയെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഒന്നിലേറെ തവണ വെടിയേറ്റിട്ടുണ്ട്. ഷുജാത് ബുഖാരിയുടെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരുന്ന രണ്ട് പോലീസുകാര്‍ക്കും വെടിയേറ്റു. 2000ത്തിലും ഇദ്ദേഹത്തിന് നേരെ വധശ്രമമുണ്ടായിരുന്നു. ഇതിന് ശേഷമാണ് രണ്ട് പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചത്.
റൈസിംഗ് കശ്മീര്‍ എഡിറ്ററായിരുന്നു.