തിരുവനന്തപുരം : വ്രതശുദ്ധിയുടെ ഇരുപത്തി ഒന്‍പത് ദിവസങ്ങള്‍ക്കു ശേഷം മുസ്ലീംസമൂഹം ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും. കനത്ത മഴയിലും പരസ്പര സ്നേഹത്തിന്റെ സന്ദേശം പകര്‍ന്നുകൊണ്ട് വിശ്വാസികള്‍ പളളികളില്‍ ഈദ് സമസ്കാരത്തിന് ഒത്തുകൂടി. കോഴിക്കോട് മാസപ്പിറവി കണ്ടതോടെയാണ് വിവിധ ഖാസിമാര്‍ ശവ്വാല്‍ മാസപ്പിറവി സ്ഥിരീകരിച്ചത്.
മൈലാഞ്ചിച്ചേലും പുത്തന്‍ വസ്ത്രങ്ങളുമായി പെരുന്നാളിനെ വരവേൽക്കുന്ന എല്ലാ വിശ്വാസികൾക്കും ഈദ് ആശംസകൾ