Kerala

മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ കേരളത്തിലെത്തി

കോഴിക്കോട്: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ കേരളത്തിലെത്തി. രാത്രി പത്തേകാലോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹം കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനത്തില്‍ കോഴിക്കോട്ടേക്ക് തിരിച്ചു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി പരമേശ്വന്റെ നവതി ആഘോഷ പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം കോഴിക്കോട്ടെത്തിയത്. ഇതിന് ശേഷം വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

മിസോറാം ഗവര്‍ണറായ ശേഷം ആദ്യമായാണ് കുമ്മനം രാജശേഖരന്‍ കേരളത്തിലെത്തുന്നത്. ബിജെപി കേരള സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് അദ്ദേഹത്തെ മിസോറാം ഗവര്‍ണറായി നിയമിക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ബിജെപി നേതാക്കളും എത്തിയിരുന്നു. മുംബൈയില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് അദ്ദേഹം കരിപ്പൂരിലെത്തിയത്.

8K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close