ഇസ്ലാമാബാദ്: പാകിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ലഭിച്ച അനുമതി സുപ്രീംകോടതി റദ്ദാക്കി. ജൂലൈ 25ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വടക്കന്‍ ജില്ലയായ ചിത്രാലില്‍ നിന്നും മത്സരിക്കാനാണ് മുഷറഫ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. ജൂണ്‍ 13ന് കോടതിയില്‍ ഹാജരാകണമെന്ന ഉപാധിയിലാണ് മുഷറഫിന് മത്സരിക്കാനുള്ള അനുമതി നല്‍കിയത്. എന്നാല്‍ ഇതേ ദിവസം മുഷറഫ് കോടതിയില്‍ എത്തിയിരുന്നില്ല.
കോടതിയില്‍ ഹാജരാകുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും ഇത് കിട്ടിയില്ല. ഇതോടെയാണ് മുഷറഫിന്റെ അഭാവത്തില്‍ വിധി പ്രഖ്യാപിച്ചത്.
മുഷറഫിന് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പെഷവാര്‍ ഹൈക്കോടതി 2013ല്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ വിധി ചോദ്യം ചെയ്ത് മുഷറഫ് ഹര്‍ജി നല്‍കുകയും തുടര്‍ന്ന് ഉപാധികളോടെ മത്സരിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണ് മുഷറഫിന് പാകിസ്ഥാനിലേക്ക് എത്താന്‍ കഴിയാത്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു.