ചെന്നൈ: മുന്‍ കുവൈത്ത് അംബാസിഡറും എഴുത്തുകാരനുമായ ബി.മോഹനചന്ദ്രന് നായര്‍(77) അന്തരിച്ചു. ചെന്നൈ അണ്ണാ നഗറിലെ വീട്ടില്‍ രാവിലെ 10.30ഓടെയായിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു.
എറണാകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ നിന്നാണ് ഉന്നതപഠനം പൂര്‍ത്തിയാക്കി. എംഎ ഹിസ്റ്ററി ഒന്നാം റാങ്കോടെയാണ് പാസായത്.
1965ലാണ് ഐഎഫ്എസ് നേടുന്നത്. തുടര്‍ന്ന് മൊസാംബിക്, ജമൈക്ക, സിങ്കപ്പൂര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ അംബാസിഡറായി സേവനമനുഷ്ഠിച്ചു.
മാന്ത്രികനോവലായ കലികയുടെ രചയിതാവാണ്. ഹൈമവതി, കാക്കകളുടെ രാത്രി, വേലന്‍ ചടയന്‍, സുന്ദരി, കാപ്പിരി, ഗന്ധകം തുടങ്ങിയവയാണ് പ്രധാന നോവലുകള്‍.
ഐക്യരാഷ്ട്രസഭയുടെ ടി.ബി.ഉപദേഷ്ടാവായിരുന്ന ഡോ.എം.കെ.മോനോന്റെ മകള്‍ ലളിതയാണ് ഭാര്യ. മാധവി, ലക്ഷ്മി എന്നിവരാണ് മക്കള്‍.