ഹൈദരാബാദ് : തെലുഗു , കന്നഡ സിനിമ നടിമാരെ അമേരിക്കയിലെത്തിച്ച് നടത്തിയിരുന്ന സെക്സ് റാക്കറ്റിലെ കണ്ണികൾ അറസ്റ്റിലായി. കന്നഡ , തെലുഗു സിനിമാ മേഖലയിലെ അഞ്ചു പേരെയാണ് യുഎസ് ഫെഡറൽ ഏജൻസി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
അമേരിക്കയിൽ അനധികൃതമായി താമസിച്ചു വന്നിരുന്ന ഹൈദരാബാദ് സ്വദേശികളായ ദമ്പതികളാണ് റാക്കറ്റിന്റെ നടത്തിപ്പുകാർ. ശ്രീരാജ് ചെന്നുപതി , ചന്ദ്രകല പൂർണിമ എന്നിവരാണ് അറസ്റ്റിലായത്.
സിനിമാ താരങ്ങളെ അമേരിക്കയിലെ ഇന്ത്യക്കാർക്ക് വേണ്ടി എത്തിക്കുന്നവരാണ് ഇവർ. കഴിഞ്ഞ വർഷം മെയ് മുതൽ ഈ വർഷം ജനുവരി വരെ ഇവർ നടത്തിയ ഇടപാടുകളുടെ വിശദവിവരങ്ങളും പൊലീസ് പിടിച്ചെടുത്തു.
അമേരിക്കയിൽ നടക്കുന്ന കോൺഫറൻസുകളിൽ നടിമാരെ പങ്കെടുപ്പിച്ചാണ് ഇവർ വലവീശുന്നത്. തുടർന്ന് ഇടപാടുകാരെ കണ്ടെത്തി ഹോട്ടൽ മുറിയിലെത്തിക്കുകയാണ് ചെയ്യുന്നത്. 1000 മുതൽ 3000 ഡോളർ വരെയാണ് പ്രതിഫലമായി വാങ്ങുന്നത്.
ബി വൺ-ബി ടു വിസയെടുത്താണ് നടിമാരെ അമേരിക്കയിലെത്തിക്കുന്നത്. ഇതിന്റെ വിവരങ്ങളും രേഖകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.