ഇന്ത്യൻ പ്രതിരോധസേനയിലെ നാലു പ്രമുഖ വിഭാഗങ്ങളിലൊന്നാണ് കരസേന. ലോകത്തെ തന്നെ ഏറ്റവും കരുത്തുറ്റ സേനകളിലൊന്നാണിത്. കരസേനയിലേക്കുള്ള റിക്രൂട്ട്മെന്റ നടപടികൾ ഏറെ സുതാര്യവും ലളിതവുമാണ്. ഇതേക്കുറിച്ചുള്ള വിശദാംശങ്ങളാണ് ഇക്കുറി ജനക്ഷേമത്തിൽ.
https://www.youtube.com/watch?v=4JOx7-n7Ulk
ഓട്ട മത്സരവും ബയോമെട്രിക് പരിശോധനയും വിജയിച്ച ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത് വ്യത്യസ്തങ്ങളുമായ കായിക പരീക്ഷണങ്ങളാണ്. ഉൾക്കരുത്തും മനോബലവുമൊക്കെ ഇവിടെ അളവുകോലുകളാകുന്നു.സാധാരണ വിജ്ഞാപനം വന്ന് എട്ടു മാസത്തിനുള്ളിൽ തന്നെ റിക്രൂട്ട്മെന്റ മുതൽ നിയമനം വരെയുള്ള നടപടികൾ പൂർത്തിയാക്കുന്നു. സുതാര്യമായും കാര്യക്ഷമമായും സുരക്ഷിതമായും കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു കൂട്ടം സൈനിക ഉദ്യോഗസ്ഥർ തന്നെയാണ് സൈനിക തിരഞ്ഞെടുപ്പിന്റെ വിജയത്തിന് പിന്നിൽ.
പുതു തലമുറയിൽ വളർന്നുവരുന്ന അടിയുറച്ച ദേശസ്നേഹം തന്നെയാണ് ഇത്തരം ആർമി റിക്രൂട്ട്മെന്റ റാലികളിലെ ജനപങ്കാളിത്തം സൂചിപ്പിക്കുന്നത്.ദേശസ്നേഹം നെഞ്ചേറ്റുന്ന ഓരോ ഭാരതീയനെയും സൈന്യം രാജ്യസേവനത്തിനായി സ്വാഗതംചെയ്യുന്നു.