ബംഗലുരു: മഴ കനത്തതോടെ കാവേരി നദിയില്‍ നിന്നും തമിഴ്നാടിന് വെള്ളം നല്‍കാനൊരുങ്ങി കര്‍ണാടക. കബനി ഡാമില്‍ നിന്നും 20,000 ഘന അടി വെള്ളം വിട്ടു നല്‍കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കര്‍ണാടകയില്‍ ഇത്തവണ മികച്ച രീതിയിലാണ് മഴ ലഭിച്ചത്. ഇതേ പോലെ മഴ തുടര്‍ന്നാല്‍ കാവേരി വാട്ടര്‍ അതോറിറ്റി നിര്‍ദേശിച്ച പ്രകാരം 10 ടിഎംസി വെള്ളം ജൂണില്‍ വിട്ടു നല്കാന് സാധിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു.