കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. ആറു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കണ്ടെത്താനുള്ള ആറു പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
സംഭവത്തില്‍ കൂടുതല്‍ പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തനം വിപുലീകരിക്കാനും പദ്ധതിയുണ്ട്. മണ്ണിടിഞ്ഞ സ്ഥലത്ത് ഇവരെ കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് തെരച്ചില്‍ വ്യാപിപ്പിക്കുന്നത്. ഇന്നലെ വരെ എട്ട് മൃതദേഹങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ദുരന്ത നിവാരണ സേനയും ഫയര്‍ഫോഴ്സും നാട്ടുകാരും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്.
ദുരിത ബാധിതര്‍ക്കായി കട്ടിപ്പാറ വില്ലേജില്‍ മൂന്ന് ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അത്യവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.