തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ സ്നിഗ്ധ പൊലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ചതായി വൈദ്യ പരിശോധന റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം. കഴുത്തിന്റെ കശേരുവിന് സാരമായ പരിക്കുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അതേപോലെ വേദനയും നീര്‍ക്കെട്ടും മാറാന്‍ കാലതാമസമെടുക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഗവാസ്കര്‍ പരാതിയില്‍ പറയുന്ന പോലെ മൊബൈല്‍ ഉപയോഗിച്ച് കഴുത്തിന് പിന്നില്‍ ഇടി കിട്ടിയതായും വൈദ്യ പരിശോധനഫലം ശരി വക്കുന്നു.
ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന ചട്ടം മറികടന്നതായും സ്ഥിരീകരണമുണ്ട്. സുദേഷ്കുമാറിന്റെ ഔദ്യോഗിക വാഹനത്തിലാണ് എഡിജിപിയുടെ മകളെയും ഭാര്യയെയും പ്രഭാതസവാരിക്കായി പൊലീസ് ഡ്രൈവര്‍ കൊണ്ടുവന്നത്. എഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് മകളെ പ്രഭാതസവാരിക്ക് ഔദ്യോഗിക വാഹനത്തില്‍ കൊണ്ടുപോയതെന്നാണ് ഡ്രൈവര്‍ ഗവാസ്ക്കറിന്റെ മൊഴി.