പാരീസ്: ഭീകരാക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തില്‍ ഈഫല്‍ ടവറിനു ചുറ്റും ബുളളറ്റ് പ്രൂഫ് ഗ്ലാസു കൊണ്ടുള്ള ചുറ്റുമതില്‍ വരുന്നു. 10 മീറ്റര്‍ ഉയരവും 2 ഇഞ്ച് കനവുമുള്ള ഗ്ലാസുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. അടുത്ത മാസത്തോടു കൂടി ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.
ഈഫല്‍ ടവറിന്റെ കിഴക്ക് പടിഞ്ഞാറ് വശങ്ങളിലായി മെറ്റല്‍ കൊണ്ടുള്ള കവചവും ഉണ്ടാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ ടവറിനു സമീപത്തേക്ക് എത്തുന്നത് തടയാനാണിത്.
കഴിഞ്ഞ വര്‍ഷമാണ് ടവറിനെ സംരക്ഷിക്കുന്നതിനു വേണ്ടി ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. 129 വര്‍ഷം പഴക്കമുണ്ട് ഈഫല്‍ ടവറിന്. 2016ല്‍ ഫ്രാന്‍സില്‍ തുടര്‍ച്ചയായി ഭീകരാക്രമണങ്ങളുണ്ടായ സാഹചര്യത്തിലാണ് ഗ്ലാസ് കൊണ്ടും മെറ്റല്‍ കൊണ്ടും കവചമുണ്ടാക്കി ടവറിന് സംരക്ഷണം തീര്‍ത്തിരിക്കുന്നത്. 2016 ജൂണില്‍ ഇവിടെ താത്കാലിക പ്രതിരോധം ഉണ്ടാക്കിയിരുന്നു.
നിലവില്‍ ഈ സംരക്ഷിത മതിലുകള്‍ കടന്നു മാത്രമെ സഞ്ചാരികള്‍ക്ക് ഇതിനുള്ളില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളു.