കോട്ടയം: ഫുട്ബോള്‍ ലോകം റഷ്യയില്‍ മുഴുകുമ്പോള്‍ ഇങ്ങ് കോട്ടയത്ത് പ്രായം തളര്‍ത്താത്ത ഒരു അര്‍ജന്റീനിയന്‍ ആരാധകനുണ്ട്. കുമരകം സ്വദേശി ഫിലിപ്പേട്ടന്. പ്രായം 105 കഴിഞ്ഞെങ്കിലും ഫുട്ബോളാവേശം ഒട്ടും തന്നെ പിന്നോട്ട് പോയിട്ടില്ല ഫിലിപ്പേട്ടന്. നാട്ടിലെ ഫുട്ബോള്‍ താരവും സിഎംസ് കോളേജ് ടീം ക്യാപ്ടനുമായിരുന്നു ഫിലിപ്പേട്ടന്.
https://www.youtube.com/watch?v=6boWEM7nrA0
ഫുട്ബോള്‍ പ്രേമിയായ ഈ അപ്പൂപ്പന് ഇനി രണ്ട് ആഗ്രഹമാണ് ബാക്കിയുള്ളത്. ഒന്ന് മെസ്സിയെ കണ്‍കുളിര്‍ക്കെ കാണണം. മറ്റൊന്ന് അര്‍ജന്റീന കപ്പടിക്കണം. അര്‍ജന്റീനയും മെസ്സിയും ഫിലിപ്പേട്ടന് ചങ്കും ചങ്കിടുപ്പുമാണ്. അര്‍ജന്റീന കഴിഞ്ഞേ മറ്റേതൊരു ടീമുമൊള്ളൂ.
മെസ്സിയെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഇഷ്ടതാരത്തിന്റെ ജേഴ്സി എപ്പോഴും കൂടെയുണ്ടാവും. അത്ര പ്രിയമാണ് ഈ ടീമിനോട്. അര്‍ജന്റീന കപ്പടിച്ച ദിവസം വീട്ടിലെ ഉത്സവാന്തരീക്ഷം ഫിലിപ്പേട്ടന് ഇന്നലെ എന്ന പോലെ ഇന്നും ഓര്‍ക്കുന്നു.