Kerala

മുന്‍ സൈനികന്റെ കാല്‍ വെട്ടിമാറ്റിയവര്‍ക്ക് സിപിഎം സ്വീകരണം

പാലക്കാട്: ആലത്തൂരില്‍ മുന്‍ സൈനികനും ബിജെപി പ്രവര്‍ത്തകനുമായ ഷിബുവിനെ അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തില്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഷിബുവിന് ഒരു കാല്‍ നഷ്ടമായി. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്ക് ജയില്‍ മുറ്റത്ത് വെച്ചാണ് സിപിഎം സ്വീകരണം നല്‍കിയത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയ സിപിഎം ക്രിമിനലുകളായ വിനു, കിരണ്‍, നിഖില്‍, ജിഷ്ണു എന്നിവരെ ഹാരാര്‍പ്പണം നടത്തിയാണ് പാര്‍ട്ടി സ്വീകരിച്ചത്.

കഴിഞ്ഞ ഏപ്രില്‍ രണ്ടിന് രാത്രിയാണ് സിപിഎം അക്രമികള്‍ ഷിബുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വടക്കഞ്ചേരി-കിഴക്കഞ്ചേരി മേഖലയില്‍ വ്യാപകമായി ജനങ്ങള്‍ സിപിഎം വിട്ട് ബിജെപിയിലേക്ക് വരുന്നതാണ് അക്രമത്തിന് കാരണം.

രാജ്യത്തിനു വേണ്ടി സേവനം അനുഷ്ഠിച്ച ജവാന് സിപിഎമ്മില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതക്കും, ഇതിനെതിരെ നടപടിയെടുക്കാതെ പ്രതികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന സമീപനം സ്വീകരിക്കുന്നതും വളരെ തരംതാണ രീതിയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ സിപിഎമ്മിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

199 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close