തിരുവനന്തപുരം: പൊലീസ് ഡ്രൈവര്‍ ഗവാസ്കറിന് മര്‍ദനമേറ്റ സംഭവത്തില്‍ എഡിജിപി സുദേഷ് കുമാറിനെ ബറ്റാലിയന് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി. എഡിജിപി ആനന്ദകൃഷ്ണന് പകരം ചുമതല നല്കി.
പൊലീസിലെ ദാസ്യപ്പണി വിവാദത്തെ തുടര്‍ന്നാണ് നടപടി. പൊലീസ് അസോസിയേഷന് ഉള്‍പ്പെടെയുള്ള സംഘടനകളുടെ ഭാഗത്തു നിന്നും ഇക്കാര്യത്തില്‍ വലിയ സമ്മര്‍ദ്ദമാണുണ്ടായിരുന്നത്.
https://www.youtube.com/watch?v=ZjIVFckR0KM
സുദേഷ് കുമാറിന് പകരം ചുമതല നല്‍കിയിട്ടില്ല. പൊലീസ് സേനക്ക് പുറത്ത് എവിടെയെങ്കിലും നിയമനം നല്‍കുമെന്നാണ് സൂചന.
ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന ചട്ടം മറികടന്നതായും സ്ഥിരീകരണമുണ്ട്. സുദേഷ്കുമാറിന്റെ ഔദ്യോഗിക വാഹനത്തിലാണ് എഡിജിപിയുടെ മകളെയും ഭാര്യയെയും പ്രഭാതസവാരിക്കായി പൊലീസ് ഡ്രൈവര്‍ കൊണ്ടുവന്നത്. എഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് മകളെ പ്രഭാതസവാരിക്ക് ഔദ്യോഗിക വാഹനത്തില്‍ കൊണ്ടുപോയതെന്നാണ് ഡ്രൈവര്‍ ഗവാസ്ക്കറിന്റെ മൊഴി.
എഡിജിപിയും അദ്ദേഹത്തിന്റെ കുടുംബവും ക്യാംപ് ഫോളോവേഴ്സിനോട് അങ്ങേയറ്റം മോശമായാണ് പെരുമാറുന്നതെന്ന് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. പോലീസ് ഡ്രൈവറെ മര്‍ദ്ദിക്കുകയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഇപ്പോള്‍ വലിയ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്.