ഹൈദരാബാദ്: മാനസിക അസ്വാസ്ഥ്യമുള്ള ഇരട്ട സഹോദരങ്ങളെ അമ്മയുടെ സഹോദരന് കഴുത്ത് ഞെരിച്ച് കൊന്നു. ഹൈദരാബാദിലെ ചൈതന്യപുരിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. മിര്‍യാല്‍ഗുഡ സ്വദേശിയായ ലക്ഷ്മിയുടെ മക്കളും പന്ത്രണ്ടു വയസുകാരുമായ ശ്രുജന, വിഷ്ണുവര്ധന് എന്നിവരാണ് അമ്മാവന്റെ ക്രൂരതക്ക് ഇരയായത്. ഈ കുട്ടികള്‍ മൂകരുമാണ്. സംഭവത്തില്‍ കുട്ടികളുടെ അമ്മാവനായ മല്ലികാര്‍ജ്ജുന്‍ റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു.
തന്റെ സഹോദരിയെ ദുരിതത്തില്‍ നിന്ന് രക്ഷിക്കാനാണ് അവരുടെ മക്കളെ കൊന്നതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. നീന്തല്‍ പഠിപ്പിക്കാമെന്ന വ്യാജേനയാണ് മിര്‍യാല്‍ഗുഡയിലെ വീട്ടില്‍ നിന്നും രണ്ട് കുട്ടികളെയും ഇയാള്‍ കൂട്ടുന്നത്. വാടക വീട്ടില്‍ വന്ന് കൊലപാതകം നടത്തിയ ശേഷം മൃതദേഹങ്ങള്‍ ചാക്കില്‍ കെട്ടി മാറ്റുന്നതിനിടെ വീട്ടുടമ കണ്ടതാണ് വിവരം പുറത്തറിയാന്‍ കാരണം. വീട്ടുടമ ഉടനെ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഇയാളുടെ സഹായിയായ വെങ്കട്റാമിയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.