ശ്രീനഗർ ; അതിർത്തി കടന്നെത്തിയ രണ്ട് പാക് സ്വദേശികളെ ബി എസ് എഫ് പിടികൂടി.
പാകിസ്ഥാനിലെ നർവാൽ സ്വദേശി സുഹൈൽ കുമാർ,സിയാൽക്കോട്ട് സ്വദേശി അഹമ്മദ് എന്നിവരെയാണ് ബിഎസ്എഫ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇവർ അതിർത്തിയിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചത്.
എന്തിനു വേണ്ടിയാണ് ഇവർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചതെന്ന കാര്യം, ദുരൂഹമായി തുടരുകയാണ്.
രണ്ട് ദിവസം മുൻപ് കശ്മീരിൽ സൈനികനെ തട്ടിക്കൊണ്ടുപോകുകയും, പിന്നീട് വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്തിരുന്നു.ഇതിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിലും, കശ്മീരിലെ തന്ത്രപ്രധാന മേഖലകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇംഗ്ലീഷ് ദിനപത്രമായ റൈസിങ് കശ്മീരിന്റെ എഡിറ്റര്‍ ഇന്‍ ചീഫും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ഷുജാത് ബുക്കാരി ഭീകരരുടെ വെടിയേറ്റു മരിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് സൈനികനെ കൊലപ്പെടുത്തിയത്.