Kerala

കള്ളക്കടത്തുകാരുടെ ഭീഷണിയുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള കസ്റ്റംസ് കമ്മീഷണര്‍

കൊച്ചി: കള്ളക്കടത്തുകാരുടെ ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി കേരളത്തിന്റെ ചുമതലയുള്ള കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. എന്നാല്‍ തനിക്കെതിരെ ഉയരുന്ന ഭീഷണികളെ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും സുമിത് കുമാര്‍ പറഞ്ഞു. കഴിഞ്ഞ 5 ദിവസത്തിനിടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 12 കോടിയോളം രൂപയുടെ വിദേശ കറന്‍സിയാണ് പിടികൂടിയത്. അതേസമയം സുമിത് കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ തട്ടിപ്പ്, നെടുമ്പാശ്ശേരിയിലെ സ്വര്‍ണക്കടത്ത് എന്നീ കേസുകളില്‍ കസ്റ്റംസിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടിയാണ് അടുത്തിടയായി ഉണ്ടാകുന്നത്. കഴിഞ്ഞ 5 ദിവസത്തിനിടെ 12 കോടിയോളം വിദേശ കറന്‍സിയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. ഇതിനു പിന്നാലെയാണ് കേരളത്തിന്റെ ചുമതലയുള്ള കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ തനിക്ക് വിവിധ കോണുകളില്‍ നിന്നും ഭീഷണി ഉയരുന്നതായി വെളിപ്പെടുത്തിയത്.

ഭീഷണിയെ ജോലിയുടെ ഭാഗമായാണ് കാണുന്നതെന്നും കസ്റ്റംസിന്റെ തട്ടിപ്പുകാരോടുള്ള സമീപനത്തില്‍ മാറ്റം ഉണ്ടാകില്ലെന്നും ഭീഷണിയെക്കുറിച്ച് ഉത്തരവാദിത്വപ്പെട്ട കേന്ദ്രങ്ങള്‍ അന്വേഷിക്കുമെന്നും സുമിത് പറഞ്ഞു.

2017 ജൂണിലാണ് സുമിത് കുമാര്‍ കേരളം, ലക്ഷദ്വീപ്, മാഹി മേഖലകളുടെ ചുമതലയേറ്റത്. ഇതിനുശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും വന്‍തോതില്‍ സ്വര്‍ണകടത്തും പിടികൂടിയിരുന്നു. വിദേശികളും സ്വദേശികളുളായി നിരവധിപേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

216 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close