തിരുവനന്തപുരം: നെയ്യാര്‍ അണക്കെട്ടിലെ നാല് ഷട്ടറുകള്‍ ഓരോ ഇഞ്ച് വീതം വീണ്ടും തുറന്നു. ഇപ്പോള്‍ നാല് ഷട്ടറുകളും മൂന്നു ഇഞ്ച് വീതം ആണ് ഉയര്‍ത്തിയിരിക്കുന്നത് . പരമാവധി സംഭരണ ശേഷി 84.750 മീറ്റര്‍ ആണ്.
അതെ സമയം 84.000 മീറ്ററില്‍ ജലനിരപ്പ് ക്രമീകരിക്കണം എന്നാണ് അധികൃതര്‍ക്ക് നിര്‍ദേശം ഉള്ളത്. ശനിയാഴ്ച രാവില പെയ്ത മഴയില്‍ എണ്‍പത്തി നാല് മീറ്ററില്‍ നിന്നും എണ്‍പത്തി നാല് ഒരുനൂറായി ജലനിരപ്പ് ഉയര്‍ന്നത് .ഇതിനെ തുടര്‍ന്നാണ് ഓരോ ഇഞ്ച് കൂടെ ഇപ്പോള്‍ ഉയര്‍ത്തിയത്.മഴ ഇതേ രീതിയില്‍ തുടര്‍ന്നാല്‍ ഇന്നിയും തുറക്കേണ്ട സാഹചര്യമാണ് എന്ന് അധികൃതര്‍ പറയുന്നു.
കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകളിലെ ഇരു കരകളുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം എന്നും നിര്‍ദേശം ഉണ്ട്.