Gulf

ഇന്ത്യയില്‍ നിന്നുള്ള മാദ്ധ്യമ പ്രവര്‍ത്തക ദുബായില്‍ നടത്തിയ രാജ്യവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തം

ദുബായ്: ദുബായില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയില്‍ നിന്നുള്ള മാദ്ധ്യമ പ്രവര്‍ത്തകയും രാജ്യസഭാ അംഗവും രാജ്യവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെ പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്ന പുസ്തക മേളകളിലും മറ്റ് പൊതു പരിപാടികളിലും പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നെത്തുന്ന ചില ജന പ്രതിനിധികളും, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നവകാശപ്പെടുന്നവരും സാഹിത്യകാരന്മാരും രാജ്യവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തുന്നതും യാതൊരു അടിസ്ഥാനവുമില്ലാതെ കേന്ദ്ര സര്‍ക്കാരിനെ അപമാനിക്കുന്നതും പതിവ് കാഴ്ചയാണ്.

ഇത്തരം ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ദുബായില്‍ നടന്നത്. ഒരു പുസ്തക പ്രകാശന ചടങ്ങില്‍ ഇന്ത്യയില്‍ നിന്നുള്ള മാദ്ധ്യമ പ്രവര്‍ത്തക ഭാഷാ സിംഗും രാജ്യസഭാ അംഗമായ എം പി അബ്ദുല്‍ വഹാബും വസ്തുതാ വിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തി രാജ്യത്തെയും കേന്ദ്ര സര്‍ക്കാരിനെയും അപമാനിച്ചിരുന്നു. പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ചടങ്ങില്‍ പങ്കെടുത്ത ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ചടങ്ങില്‍ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തു. എല്ലാവരും കോണ്‍സുല്‍ ജനറലിന്റെ ഈ നടപടിയെ സ്വാഗതം ചെയ്തപ്പോള്‍ ചില മാധ്യമങ്ങള്‍ ഇത് തെറ്റാണെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമിച്ചത്.

ജനം ടി.വി യാണ് സംഭവത്തിന് പിന്നിലെ യാഥാര്‍ഥ്യം ജനങ്ങളിലേക്ക് എത്തിച്ചത്. ഇതോടെ വിദേശ രാജ്യങ്ങളിലെത്തി രാജ്യവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുകയാണ്. സാധാരണക്കാരായ ജനങ്ങള്‍ ഇത്തരം പ്രസ്താവനകളില്‍ ആശങ്കാകുലരാണ്. ഇന്ത്യന്‍ പീപ്പിള്‍ ഫോറം,എന്‍.ആര്‍.ഐ സെല്‍ തുടങ്ങിയ സംഘടനകള്‍ ഇത് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിട്ടുണ്ട്. ഈ സംഭവത്തോടെ വിദേശ രാജ്യങ്ങളിലെത്തി ഗൂഢലക്ഷ്യത്തോടെ ഇന്ത്യയെയും കേന്ദ്ര സര്‍ക്കാരിനെയും അധിക്ഷേപിക്കുന്നത് തടയാന്‍ രാഷ്ട്രീയ, മത ഭേദമെന്യേ പ്രവാസികളും സംഘടനകളും ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close