കൊച്ചി: വരാപ്പുഴ ശ്രീജിത് കസ്റ്റഡികൊലപാതകകേസിലെ പ്രതികളായ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ ജയില്‍ മോചിതരായി. ശ്രീജിത്തിനെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത സന്തോഷ് കുമാര്‍, ജിതിന് രാജ്, സുമേഷ് എന്നീ ആര്‍ടിഎഫിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരാണ് 60 ദിവസത്തെ റിമാന്ഡിനൊടുവില് ജാമ്യത്തിലിറങ്ങിയത്.
കേസിലെ അന്വേഷണം കാര്യക്ഷമമല്ല എന്ന ആരോപണം ഉയരുന്നതിനിടെയാണ് കേസിലെ പ്രതികളായ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രണ്ടുലക്ഷം രൂപ ബോണ്ട്, വിചാരണകോടതിയുടെ പരിധിയില്‍ പ്രവേശിക്കരുത്, തിങ്കള്‍ മുതല്‍ വെള്ളിവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം.
നേരത്തെ കേസിലെ പ്രധാനപ്രതിയായ എസ്ഐ ദീപകിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.