ശ്രീനഗർ : ജമ്മു കശ്മീരിൽ മൂന്നു ഭീകരരെ ഏറ്റുമുട്ടലിൽ സൈന്യം വധിച്ചു. കശ്മീരിലെ ത്രാലിലാണ് ഏറ്റുമുട്ടൽ . മൂന്ന് സൈനികർക്കും ഒരു സിആർപിഎഫ് ജവാനും പരിക്കേറ്റിട്ടുണ്ട്.
ജയ്ഷ് ഇ മൊഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ അഖിബിന്റെ വീട്ടിലായിരുന്നു ഭീകരർ ഒളിച്ചിരുന്നത്. പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക സംഘത്തിനു നേരേ ഭീകരർ വെടിയുതിർത്തതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
തുടർന്ന് വീട് സ്ഫോടനത്തിൽ തകർത്താണ് ഭീകരരെ സൈന്യം വധിച്ചത്.