നെടുങ്കണ്ടം: ലാടവൈദ്യന് വില്‍പ്പനക്കായി കൊണ്ടുവന്ന ലേഹ്യം കഴിച്ച റവന്യു ഉദ്യോഗസ്ഥര്‍ ഓഫീസില്‍ ബോധം കെട്ടു വീണു. നെടുങ്കണ്ടം താലൂക്ക് ഓഫീസിലാണ് സംഭവം.
മേഖലയില്‍ ലേഹ്യ വില്‍പ്പന നടത്തിയ ലാടവൈദ്യന് താലൂക്ക് ഓഫീസിലേക്കും തന്റെ വിശേഷപ്പെട്ട ലേഹ്യവുമായി എത്തുകയായിരുന്നു. ഗുണഗണങ്ങള്‍ കേട്ടതോടെ രണ്ട് ജീവനക്കാര്‍ വൈദ്യന് നല്കിയ സാമ്പിള്‍ ലേഹ്യം കഴിച്ചു. ഇതോടെ രണ്ടു പേരും പതിയെ മയങ്ങിത്തുടങ്ങി.
ഉടനെ തന്നെ സഹ ജീവനക്കാര്‍ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവം അത്ര പന്തിയല്ലെന്ന് കണ്ട ലാടന് ഇതിനിടെ പതിയെ സ്ഥലം കാലിയാക്കി.
ആശുപത്രിയില്‍ നിന്നും ചികിത്സ കിട്ടിയതോടെയാണ് ഇരുവരുടെയും മയക്കം മാറിയത്.
വൈകുന്നേരത്തോടെ രണ്ട് ഉദ്യോഗസ്ഥരെയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. സംഭവത്തില്‍ പൊലീസിനും ആരോഗ്യവകുപ്പിനും പരാതി നല്‍കാനൊരുങ്ങുകയാണ് ജീവനക്കാര്‍.