കോട്ടയം: ആന്ധ്രയില്‍ നഴ്സിംഗ് പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥികള്‍ കബളിപ്പിക്കപ്പെട്ടതായി പരാതി. കോട്ടയം സ്വദേശികളായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ പഠനം പൂര്‍ത്തിയാക്കാതെ കേരളത്തിലേക്ക് മടങ്ങി. ആന്ധ്രയിലെ നഴ്സിംഗ് സ്കൂളിനെതിരെയും അഡ്മിഷന് ഇടനില നിന്ന ഏജന്‍സിക്കുമെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്കി.
ആന്ധ്രാപ്രദേശിലെ തിരുപ്പതി ശ്രീചൈതന്യ നേഴ്സിംഗ് സ്കൂളിനെതിരെയാണ് ആരോപണം. ഉയര്‍ന്നിരിക്കുന്നത്. പത്രത്തില്‍ പരസ്യം കണ്ട് അഡ്മിഷന് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനാവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നില്ലെന്നാണ് പരാതി.
പഠനം മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിക്കാതെ വന്നപ്പോഴാണ് കോട്ടയം സ്വദേശികളായ അര്‍ച്ചനയും അഞ്ജലിയും ഏലിയായും പഠനം അവസാനിപ്പിച്ച് തിരികെ പോന്നത്. ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് വിദ്യാര്‍ത്ഥികളെ കോളേജില്‍ എത്തിച്ചത്. എന്നാല്‍ പണം അടച്ചതിന്റെ രസീത് പോലും ഇവര്‍ നല്‍കിയില്ലെന്നും പരാതിയുണ്ട്.
തട്ടിപ്പ് വ്യക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കടക്കം പരാതി നല്കിയിരിക്കുയാണ് വിദ്യാര്‍ത്ഥികള്‍.