കൊച്ചി: എഡിജിപിയുടെ മകള്‍ തനിക്കെതിരെ നല്കിയ പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലിസ് ഡ്രൈവര്‍ ഗവാസ്ക്കര്‍ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ നല്‍കിയിരിക്കുന്നത് കള്ളക്കേസാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. തന്റെ കേസിനെ ദുര്‍ബലപ്പെടുത്താനാണ് തനിക്കെതിരെ വ്യാജപരാതി നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി നാളെ കോടതി പരിഗണിക്കും.
എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചുവെന്ന് ഗവാസ്കര്‍ പരാതി നല്‍കിയതിന് പിറകെയാണ് എഡിജിപിയുടെ മകളും പോലിസില്‍ പരാതി നല്‍കിയത്. പരാതിയില്‍ ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് പോലിസുകാരനെതിരെ കേസെടുത്തത്.