കൊച്ചി:മുന്‍ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനികിന്റെ തീരുമാനത്തെ വെട്ടി ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്. അഭിഭാഷകര്‍ ബെഞ്ച് തിരഞ്ഞെടുക്കുന്ന പ്രവണത തെറ്റെന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്.
അസാധാരണസംഭവമാണ് ഹൈക്കോടതിയില്‍ ഉണ്ടായത്. ഒരു ചീഫ് ജസ്റ്റിസിന്റെ തീരുമാനം മറ്റൊരു ചീഫ് ജസ്റ്റിസ് മാറ്റുന്നത് അപൂര്‍വ്വമാണ്. മുന്‍ ചീഫ് ജസ്റ്റിംസ് ആന്റണി ഡൊമനിക് , ജസ്റ്റിസ് ചിദംബരേഷിന്റെ ബഞ്ചില്‍ നിന്ന് ചില കേസുകള്‍ മാറ്റിയിരുന്നു. ഈ തീരുമാനമാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഡ് മിനിസ്ട്രേറ്റീവ് കമ്മറ്റിയുടേതാണ് തീരുമാനം.
കേസ് പരിഗണിക്കുന്നതില്‍ അഭിഭാഷകര്‍ ബെഞ്ച് തീരുമാനിക്കുന്ന പ്രവണത ശരിയല്ലെന്നും ജസ്റ്റിസ് ഋഷികേശ് റോയ് വ്യക്തമാക്കി. ജസ്റ്റിസ് ചിദംബരേഷ് പരിഗണിച്ചിരുന്ന പാലക്കാട്ടെ ഭൂമിയടപാടുമായി ബന്ധപ്പെട്ട ചില രേഖകള്‍ ഹൈക്കോടതിയില്‍ നിന്ന് കാണാതായിരുന്നു. ഫയലുകള്‍ കാണാതായ സംഭവത്തില്‍ ജസ്റ്റിസ് പി ചിദംബരേഷ് ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ചില അഭിഭാഷകര്‍ക്കെതിരെയും പരാമര്‍ശം ഉണ്ടായിരുന്നു.
അതേ തുടര്‍ന്ന് തങ്ങളുടെ കേസുകള്‍ ചിദംബരേഷിന്റെ ബഞ്ചില്‍ നിന്ന് മാറ്റണമെന്ന ആവശ്യത്തിന് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക് അംഗീകാരം നല്‍കുകയായിരുന്നു. തീരുമാനത്തിന്റെ ഭാഗമായി ചില കേസുകൾ ചിദംബരേഷിന്റെ ബഞ്ചില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഈ തീരുമാനമാണ് ആണ് ആക്ടിംഗ് ചീഫി ജസ്റ്റിസ് റദ്ദാക്കിയിരിക്കുന്നത്. അഭിഭാഷകരുടെ നിര്‍ദ്ദേശം അനുസരിച്ച് ചീഫ് ജസ്റ്റിസ് പെരുമാറുന്നത് ശരിയല്ല എന്ന സൂചനയാണ് ഇപ്പോള്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്