റിയാദ് : അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ഇന്ത്യൻ ഓവർസീസ് ഫോറം സൗദി അറേബ്യയിലെ റിയാദിൽ സംഘടിപ്പിച്ചിരിക്കുന്നത്. ഫാസൽ ദൗറിയിലെ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങ് ഇന്ത്യൻ എംബസി പ്രതിനിധി അനിൽ നോട്ടിയാൽ ഉദ്ഘാടനം ചെയ്യും.
പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശത്തോടൊപ്പം ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ ഫോറം പ്രസിഡന്റായ വിനയ് സഹസ്രബുദ്ധെ എം.പി വീഡിയോ കോൺഫറൻസിങ്ങ് വഴി യോഗദിന സന്ദേശവും നൽകും.ചടങ്ങിൽ സ്വദേശികളും വിദേശികളുമായ ആയിരത്തി അഞ്ഞൂറോളം പേരുടെ യോഗ പ്രദർശനവും നടക്കും.70 ഓളം കൊച്ചു കുട്ടികൾ അവതരിപ്പിക്കുന്ന യോഗാ പ്രദർശനം പരിപാടിക്ക് മാറ്റ് കൂട്ടും.