വഡോദര: നാരായണ്‍ഭായ് എന്ന വഡോദര സ്വദേശിയുടെ സ്വദേശിയുടെ ജീവിതം മാറിമറിഞ്ഞത് വെറും മാസങ്ങള്‍ കൊണ്ടാണ്. ഒരു ജോലി എന്ന സ്വപ്നം കൊണ്ടു നടന്ന നാരായണ്ഭായ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ നല്‍കിയത് ഒരു പുതിയ ജീവിതമാണ്. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് നാരായണ്‍ഭായ് രജ്പുത്.
മോദിയുടെ വാക്കുകള്‍ വിശ്വസിച്ച് പക്കോഡ കട തുടങ്ങിയതോടെയാണ് ഇദ്ദേഹത്തിന്റെ ജീവിതം ആകെ മാറിമറിഞ്ഞത്. വഡോദരയില്‍ ഒരു പക്കോഡ സ്റ്റാളില്‍ നിന്ന് തുടങ്ങിയ നാരായണിന് ഇന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലായി 35ഓളം കടകളുണ്ട്. ഹിന്ദി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണ് നാരായണ്‍.
കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഒരു പ്രസംഗത്തില്‍ പക്കോഡകള്‍ വില്‍ക്കുന്നതും ഒരു ജോലിയാണെന്ന് സൂചിപ്പിച്ചിരുന്നു. ജോലിയില്ലാതെ ഇരിക്കുന്നതിലും നല്ലതാണെന്നും, ഇത് നിങ്ങള്‍ക്ക് ഒരു ദിവസം 200 രൂപ വരെ വരുമാനമുണ്ടാക്കി തരുമെന്നും മോദി സൂചിപ്പിച്ചു. ഇത് കേള്‍ക്കാനിടയായ നാരായണ്‍ഭായ് പിന്നെയൊന്നും ചിന്തിച്ചില്ല. പക്കോഡ വില്‍ക്കുന്ന ഒരു കട ആരംഭിച്ചു. പത്തു കിലോ പക്കോഡ വില്‍ക്കുന്ന സ്റ്റാളാണ് തുടങ്ങിയത്. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ ഇതിന് വലിയ ജനപിന്തുണ കിട്ടി. ഇന്ന് 35 സെന്ററുകളില്‍ നിന്നായി 500 മുതല്‍ 600 വരെ കിലോ പക്കോഡയാണ് നാരായണ്‍ ഉണ്ടാക്കി വില്‍ക്കുന്നത്.
100 ഗ്രാം പക്കോഡക്ക് 10 രൂപയാണ് വില. രുചികരമായി ഉണ്ടാക്കുന്ന പക്കോഡ കഴിക്കാന്‍ കടയില്‍ എപ്പോഴും വലിയ തിരക്കായിരിക്കും. വൈകാതെ തന്നെ തന്റെ പക്കോഡ കടകളുടെ എണ്ണം ഇനിയും കൂട്ടാനാണ് നാരായണ്ഭായിയുടെ ശ്രമം. നാല് മണിക്കൂര്‍ കൊണ്ടാണ് പലപ്പോഴും 300 കിലോ ദാല്‍ വട വിറ്റു തീരാറുള്ളത്. രാവിലെ 7 മണിക്ക് തുറക്കുന്ന കട ഉച്ചയ്ക്ക് 11 വരെ തുറന്നിരിക്കും. വൈകിട്ട് നാല് മണിക്കൂര്‍ വീണ്ടും കട തുറക്കും.
തികഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഞാന്‍. ഇനി മുമ്പോട്ടും അങ്ങിനെ തന്നെയായിരിക്കും. പക്ഷേ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. രാഹുല്‍ഗാന്ധിയുടെയും തന്റെയും ഈ രാജ്യത്തിന്റെ മുഴുവന്‍ തലവനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകള്‍ ഈ രാജ്യത്തിനു വേണ്ടിയാണ്. പക്കോഡ വില്‍ക്കുന്നതും ഒരു ജോലിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ സ്വീകരിച്ചതില്‍ യാതൊരു തെറ്റുമില്ലെന്നും നാരായണ്‍ഭായ് പറഞ്ഞു.