മലപ്പുറം: പ്രതിരോധപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുമ്പോഴും മലപ്പുറത്ത് പകര്‍ച്ചാവ്യാധികളുടെ ഭീതി ഒഴിയുന്നില്ല. 166 പേര്‍ക്ക് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 18 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മഞ്ഞപ്പിത്തവും പകര്‍ച്ചപ്പനികളും എലിപ്പനിയും വ്യാപകം. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചു.
വര്‍ഷക്കാലമെത്തിയതോടെ മലപ്പുറം ജില്ല പകര്‍ച്ചാവ്യാധികളുടെ പിടിയിലാണ്. ഡെങ്കിപ്പനിയാണ് പ്രധാന വില്ലന്‍. ആയിരത്തോളം പേര് ഡെങ്കിപ്പനി സംശയിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേി. 166 പേര്‍ക്ക് സ്ഥിരീകരിച്ചു. ആയിരക്കണക്കിനാളുകളുകള് മഞ്ഞപ്പിത്തവും പകര്‍ച്ചപ്പനിയും ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളിലെ കണക്കുകള്‍ കൂടി പരിഗണിച്ചാല്‍ എണ്ണം ഇതിലും വര്‍ദ്ധിക്കും. ഇതിനിടെ എലിപ്പനിയും ഭീഷണിയാകുന്നു. 14 പേര്‍ക്ക് എലിപ്പനി ബാധിച്ചു. ഇതില്‍ മൂന്നു പേര് മരിച്ചു. ഡെങ്കിപ്പനി ബാധിച്ച് രണ്ടു പേരും മരിച്ചു.
പകര്‍ച്ചാവ്യാധികള്‍ തടയുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനുമായി പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചു. ആഴ്ചയില്‍ ഒരു ദിവസം സ്ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. തദ്ദേശ സ്ഥാപനങ്ങള്‍ വഴി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുകയാണ് സ്ക്വാഡിന്റെ പ്രധാന പ്രവര്‍ത്തനം. തദ്ദേശ സ്ഥാപനങ്ങള്‍ വഴിയും സ്കൂളുകള്‍ കേന്ദ്രീകരിച്ചും ബോധവത്കരണവും നടത്തും.