തിരുവനന്തപുരം : എന്നെക്കാൾ നല്ല മനുഷ്യർ ആർ.എസ്.എസിലുണ്ടെന്ന് മനസ്സിലായത് ബിജെപി നേതാവ് ബികെ ശേഖറുമായുള്ള ബന്ധം മൂലമാണെന്ന് ആർച്ച് ബിഷപ്പ് സൂസെപാക്യം. കുമ്മനം രാജശേഖരനെ പരിചയപ്പെട്ടപ്പോഴാണ് തന്റെ മിക്ക മുൻവിധികളും തെറ്റാണെന്ന് തെളിഞ്ഞതെന്നും സൂസെപാക്യം പറഞ്ഞു. ടാഗോർ തീയറ്ററിൽ കുമ്മനം രാജശേഖരന് തിരുവനന്തപുരം പൗരാവലി നൽകിയ സ്വീകരണത്തിൽ ആശംസയർപ്പിക്കുകയായിരുന്നു അദ്ദേഹം.
https://www.youtube.com/watch?v=Au_McBteJ9E
ഭാരതമാതാവിന്റെ മക്കളെയെല്ലാം ശ്രേഷ്ഠരായി കരുതി നമുക്ക് ആദരിക്കാം.എല്ലാവരുടേയും നേട്ടങ്ങളെ പരിപോഷിപ്പിക്കുകയും കോട്ടങ്ങളെ സ്നേഹത്തോടെ തിരുത്തുകയും ചെയ്തു കൊണ്ട് കൈകൾ കോർത്ത് നമുക്ക് ഒരുമിച്ച് മുന്നേറാമെന്നും അദ്ദേഹം പറഞ്ഞു.