തിരുവനന്തപുരം: മിസോറം ഗവർണർ കുമ്മനം രാജശേഖരൻ കേരള സന്ദർശനം പൂർത്തിയാക്കി മടങ്ങി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് അദ്ദേഹം മിസോറമിലേക്ക് മടങ്ങിയത്. മിസോറം ഗവർണറുടെ മടക്കയാത്രയിൽ ഒപ്പം മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ടായിരുന്നു. ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയുടെ വിമാനത്തിലാണ് ഇരുവരും ഒരുമിച്ച് പോയത്.
മിസോറാം ഗവർണർക്ക് കേരളത്തിന്റെ ഗാർഡ് ഓഫ് ഓണർ
മിസോറാം ഗവർണർ കുമ്മനം രാജശേഖരന് കേരളത്തിന്റെ ഗാർഡ് ഓഫ് ഓണർJanam TV
Posted by Janam TV on Thursday, June 14, 2018
ഒരാഴ്ച നീണ്ട് നിന്ന സന്ദർശനം പൂർത്തിയാക്കിയാണ് കുമ്മനം മടങ്ങിയത്. ഗവർണറായതിന് ശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ അദ്ദേഹത്തിന് വൻ സ്വീകരണമാണ് മലയാള നാട് നൽകിയത്.