കുവൈറ്റ്: കുവൈറ്റില്‍ അവശ്യ സാധനങ്ങളുടെ വില വിവരങ്ങളറിയാന്‍ പ്രത്യേക ഇ സംവിധാനം നിലവില്‍ വരുന്നു. പ്രത്യേക ആപ് വഴി ഒട്ടേറെ സ്ഥാപനങ്ങളിലെ വില നിലവാരവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ഉപഭോക്താവിന് ലഭ്യമാകും.
ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ചൂഷണം ഇല്ലാതാക്കാനും ഏറെ സഹായകരമാണ് പുതിയ സംവിധാനം. പ്രത്യേക ആപ് വഴി ഒട്ടേറെ സ്ഥാപനങ്ങളിലെ വില നിലവാരം ലഭ്യമാക്കും. ഓരോ സാധനത്തിനും ഓരോ സ്ഥാപനത്തിലെയും വില ഇ സംവിധാനം വഴി ഉപഭോക്താവിന് ലഭ്യമാകും.
ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക വാണിജ്യ വ്യവസായ കേന്ദ്രമായി കുവൈത്ത് മാറുകയാണെന്ന് മന്ത്രി ഖാലിദ് അല്‍ റൗദാന് പറഞ്ഞു. വിലനിലവാരം നിരീക്ഷിക്കുന്നതിന് മന്ത്രാലയം ഉദ്യോഗസ്ഥര്‍ നിരന്തരം കോ ഓപ്പറേറ്റീവ് സ്ഥാപനങ്ങള്‍, സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്താറുണ്ടെന്ന് മന്ത്രി പറഞ്ഞു.