തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ്. 1.95 ലക്ഷം കുട്ടികളാണ് ഈ അധ്യായന വര്‍ഷം പുതുതായി സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ പ്രവേശനം നേടിയത്. അതേസമയം സ്വകാര്യ സ്കൂളുകളില്‍ 8.5 ശതമാനം കുട്ടികള്‍ കുറഞ്ഞു. അടിക്കടി ഫീസില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് മിക്ക രക്ഷിതാക്കളെയും മാറി ചിന്തിക്കാര് ഇടയാക്കി. മാത്രമല്ല കേന്ദ്ര സഹായത്തോടെ സ്ഥാപിച്ച ഹൈടെക് ക്ലാസ് മുറികളും ,മികച്ച അധ്യാപനവും പൊതു വിദ്യാലയങ്ങള്‍ക്ക് ഉണര്വേമേകി.
കേന്ദ്ര സര്‍ക്കാരിന്റെ പല പദ്ധതികളും പ്രാവര്‍ത്തികമാക്കിയതോടെ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ സ്വകാര്യ വിദ്യാലയങ്ങളെ അപേക്ഷിച്ച് എല്ലാ നിലകളിലും ഉയര്‍ച്ച കൈവരിച്ചുവരികയാണ്. ഇതിന്റെ തെളിവാണ് ഈ അധ്യായന വര്‍ഷം പൊതു വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവ്.