കൊച്ചി: പത്തനംതിട്ട സ്വദേശിനിയെ മതം മാറ്റി വിവാഹം ചെയ്ത് സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി മുഹമ്മദ് റിയാസിന്റെ അമ്മ സീനത്തിനെ എന്‍.ഐ.എ സംഘം അറസ്റ്റ് ചെയതു. വിദേശത്ത് നിന്ന് നെടുമ്പോശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയെ പ്രണയം നടിച്ച് മതം മാറ്റി വിവാഹം ചെയ്ത ശേഷം ഐ.എസില്‍ ചേര്‍ക്കാന്‍ സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചെന്നാണ് കേസ്. യുവതിയുടെ പരാതിയിലാണ് പൊലീസ് ആദ്യം കേസെടുത്തത്. തീവ്രവാദ ബന്ധം കണ്ടെത്തിയതോടെ അന്വേഷണം എന്‍ഐഎക്ക് വിടുകയായിരുന്നു.
മുഹമ്മദ് റിയാസിനെ നേരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. കേസില്‍ 11ാം പ്രതിയായ സീനത്ത് വിദേശത്തായിരുന്നതില് ഇവരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. മുഹമ്മദ് റിയാസ് റോഡപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായതിനാല്‍ മകനെ നോക്കാന്‍ നാട്ടിലേക്ക് വരണമെന്നും മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും കാണിച്ച് സീനത്ത് എന്‍.ഐ.എ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ തീര്‍പ്പാകുന്നതിന് മുന്‍പാണ് സീനത്ത് അറസ്റ്റിലായിരിക്കുന്നത്.