ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഭീകരരും സുരക്ഷ സേനയുമായി നടത്തിയ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചു. അനന്ത്നാഗില്‍ പുലര്‍ച്ചെ മുതലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. നാല് ഭീകരരെ വധിച്ചതായി സൈന്യം വ്യക്തമാക്കി. അതേ സമയം ആക്രമണത്തില്‍ ഒരു പൊലീസുകാരന് കൊല്ലപ്പെട്ടു. രണ്ട് പ്രദേശവാസികള്‍ക്ക് പരിക്കേറ്റതായും കശ്മീര്‍ പൊലീസ് മേധാവി എസ്.പി.വൈദ് പറഞ്ഞു.
കൊല്ലപ്പെട്ടതില്‍ മൂന്നു ഭീകരരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിട്ടുള്ളത്. മേഖലയില്‍ ഭീകര സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്താനെതിയ സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. സംഘര്്ഷാവസ്ഥ നിലനില്‍ക്കുന്ന മേഖലയിലേക്ക് എന്‍ എസ് ജി കമാന്‍ഡോകളെ വിന്യാസിക്കാന്‍ കേന്ദ്രം ഇന്നലെ തീരുമാനം എടുത്തിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് റംസാന് ഏര്‍പ്പെടുത്തിയ വെടിനിര്‍ത്തല്‍ പിന്‍വലിച്ച് ഉത്തരവിറക്കിയത്. റംസാന് മാസത്തിലും വലിയ തോതില്‍ ഭീകരാക്രമണം ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം പിന്‍വലിച്ചത്.