പാലക്കാട്: തുടര്‍ച്ചയായ നാലാം ദിവസവും പാലക്കാട് കാട്ടാനകള്‍ ജനവാസ മേഖലകളില്‍ ഇറങ്ങി. കഴിഞ്ഞ ദിവസം പറളി മേഖലയില്‍ നാശ നഷ്ടങ്ങളുണ്ടാക്കിയ ആനകള്‍ ഇന്ന് പറളി പുഴയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആനകള്‍ പറളി പുഴയിലേക്ക് ഇറങ്ങിയത്. പുഴയിലേക്കിറങ്ങിയ ആനകളെ തിരിച്ച് കാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്.
കഴിഞ്ഞ ദിവസം പറളിയില്‍ ഒരു റേഷന്‍ കട തകര്‍ത്ത കാട്ടാനകള്‍ പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയിരുന്നു. ആന ഇറങ്ങിയതിനെ തുടര്‍ന്ന് പറളി പഞ്ചായത്തിലെ എല്ലാ സ്കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. തുടര്‍ച്ചയായി കാട്ടനകള്‍ ജനവാസ മേഖലകളില്‍ ഇറങ്ങുന്നതിനാല്‍ രാത്രി ഉറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് പ്രദേശത്തെ ജനങ്ങള്‍
അക്രമകാരികളായ ആനകളെ കണ്ടെത്തി അവ എന്തുകൊണ്ടാണ് കാട്ടില്‍ നിന്നും ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് എന്ന് പഠനം നടത്തുമെന്നും ശേഷം വീണ്ടും കാട്ടില്‍ നിന്നും ജനവാസ മേഖലകളിലേക്കിറങ്ങാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഡി എഫ് ഒ പറഞ്ഞു.