തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്കര്‍ക്കെതിരെ നല്കിയ എതിര് പരാതിയിലെ വാദം പൊളിയുന്നു. ഗവാസ്കര്‍ കാലിലൂടെ കാര്‍ കയറ്റി പരിക്കേല്‍പ്പിച്ചു എന്നായിരുന്നു പരാതി.
എന്നാല്‍ ഓട്ടോയിടിച്ചു എന്ന കാരണം പറഞ്ഞാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. സ്നിഗ്ധയുടെ ശരീരത്തിലെ പാടുകളും ഓട്ടോ ഇടിച്ചതാണെന്നാണ് ആശുപത്രി രേഖകളിലുമുള്ളത്. അസ്ഥി രോഗ വിദഗ്ധന്റെ കേസ് ഷീറ്റിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ എഡിജിപിയുടെ മകള്‍ നല്‍കിയത് വ്യാജ പരാതിയാണെന്നതിന് തെളിവുകള്‍ കൂടുകയാണ്. സംഭവത്തില്‍ അന്വേഷണസംഘം ആശുപത്രിയിലെ രേഖകളും ഡോക്ടറുടെ മൊഴിയും ശേഖരിച്ചു.
എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ഗവാസ്കര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവാസ്കര്‍ തന്നെ മര്‍ദിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നും കാട്ടി എഡിജിപിയുടെ മകള്‍ പരാതി നല്‍കിയത്.