ശ്രീനഗര്‍: കശ്മീര്‍ വിഷയത്തില്‍ രാജ്യ വിരുദ്ധ പരാമര്‍ശവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ സെയ്ഫുദ്ദീന്‍ സോസ്. പാകിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് മുന്‍പൊരിക്കല്‍ നടത്തിയ വിവാദ പരാമര്‍ശനത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് സെയ്ഫുദ്ദീന്‍ സോസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഒരവസരം കിട്ടിയാല്‍ കശ്മീരിലെ ജനത സ്വാതന്ത്യം തെരഞ്ഞടുക്കുമെന്നാണ് മുഷറഫ് പറഞ്ഞത്. ആ തീരുമാനം സത്യമാണ്. അത് ഇപ്പോഴും അങ്ങനെ തന്നെ നിലനില്ക്കുന്നു. ഞാനും അതു തന്നെയാണ് പറയുന്നത് പക്ഷേ അത് എപ്പോഴെങ്കിലും സാധ്യമാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും സെയ്ഫുദ്ദീന്‍ സോസ് പറയുന്നു.
ഇതാദ്യമായല്ല സെയ്ഫുദ്ദീന്‍ ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്. തനിക്ക് അധികാരം ഉണ്ടായിരുന്നെങ്കില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് ബുര്‍ഹാന്‍ വാനി ഇപ്പോഴും ജീവനോടെ ഉണ്ടാകുമെന്നായിരുന്നു പറഞ്ഞത്.
അതിനും മുന്‍പും കശ്മീര്‍ വിഷയത്തിലും സെയ്ഫുദ്ദീന്‍ ഇന്ത്യയെ ശക്തമായി വിമര്‍ശിച്ചിരുന്നു. കശ്മീര്‍ താഴ്വരയിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാനല്ലെന്നും കുഴപ്പം ഇന്ത്യയുടെ ഭാഗത്താണെന്നുമാണ് അന്ന് പറഞ്ഞത്.