കോട്ടയം: ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീനയുടെ തുടര്‍ച്ചയായ തോല്‍വികളില്‍ മനം നൊന്ത് ആത്മഹത്യ കുറിപ്പെഴുതി വച്ച് വീടു വിട്ട യുവാവിനായി തെരച്ചില്‍ നടത്തുന്നു. ഇന്നു രാവിലെ അഞ്ചു മണിയോടെയാണ് ആരുമാനൂര് സ്വദേശി ഡിനു അലക്സിനെ(30) കാണാതായത്.
അര്‍ജന്റീന കളിയില്‍ തോറ്റതിനാലാണ് വീടു വിട്ടു പോകുന്നതെന്ന് കുറിപ്പിലുണ്ട്. കാണാതായെന്ന വിവരം അറിഞ്ഞതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് നായ തൊട്ടടുത്ത പുഴയില്‍ വരെ എത്തിയതോടെ ഫയര്‍ഫോഴ്സ് വീടിനടുത്തുള്ള മീനച്ചിലാറ്റില്‍ തിരച്ചില്‍ തുടങ്ങി. അര്‍ജന്റീന തോറ്റതോടെ ഇനി തനിക്ക് ലോകത്തില്‍ ഒന്നും കാണാനില്ലെന്നും മരണത്തിലേക്ക് പോവുകയാണെന്നും എഴുതി വെച്ച കുറിപ്പ് പൊലീസ് കണ്ടെടുത്തു.
കടുത്ത മെസ്സി ഫാന്‍ ആണ് ഡിനു എന്ന പിതാവ് പറഞ്ഞു. അയര്‍ക്കുന്നം പോലീസാണ് കേസ് അന്വേഷിക്കുന്നത്. ഡിനുവിനായി മറ്റിടത്തും തിരച്ചില്‍ നടത്തുന്നുണ്ട്.