തൃശൂര്‍: കുതിരാനില്‍ ഒന്നര ദിവസം നീണ്ട വന്‍ ഗതാഗത കുരുക്കഴിഞ്ഞു. പ്രദേശത്ത് മഴ കുറഞ്ഞതും കുരുക്ക് കുറയാന്‍ കാരണമായി. നിരവധി ലോറികളും ടാങ്കറുകളുമാണ് ഇവിടെ കുരുക്കില്‍ പെട്ട് കിടന്നിരുന്നത്. ഇവയെല്ലാം ഇവിടെ നിന്ന് മാറ്റി.
റോഡിലെ കുഴികളും മഴയുമാണ് പ്രദേശത്ത് രൂക്ഷമായ ഗതാഗത കുരുക്ക് ഉണ്ടാക്കിയത്. മണിക്കൂറുകള്‍ കാത്തു നിന്നതിന് ശേഷമാണ് അല്‍പ്പമെങ്കിലും വാഹനങ്ങള്‍ക്ക് നീങ്ങാന്‍ സാധിച്ചിരുന്നത്. വലിയ കുഴികളില്‍ ചാടിയിറങ്ങി പോരാന്‍ ധാരാളം സമയമെടുത്തിരുന്നു.
മഴ വന്നാല്‍ വീണ്ടും ഗതാഗത കുരുക്ക് വരാന്‍ സാധ്യത ഉണ്ടെങ്കിലും, കഴിഞ്ഞ ദിവസം ഉണ്ടായത്ര രൂക്ഷമാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.