ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് ജമ്മു കശ്മീരിലെത്തും. ഭാരതീയ ജനസംഘം സ്ഥാപക അധ്യക്ഷന്‍ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ ബലിദാന വാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുക്കാനായാണ് അദ്ദേഹം കശ്മീരിലെത്തുന്നത്. ശനിയാഴ്ച പുലര്‍ച്ചെ എത്തുന്ന അമിത് ഷാ ഇവിടെ നടക്കുന്ന ബിജെപി റാലി അഭിസംബോധന ചെയ്ത് സംസാരിക്കും. ഇതിന് പുറമെ ബിജെപിയുടെ മറ്റ് ഔദ്യോഗിക പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.
പിഡിപിയുമായി സഖ്യം ഉപേക്ഷിച്ചതിനു ശേഷം ഇതാദ്യമായാണ് അദ്ദേഹം കശ്മീരിലെത്തുന്നത്.