തിരുവനന്തപുരം: കവയത്രി സുഗതകുമാരിയുടെ സഹോദരി പ്രൊഫ.ബി.സുജാത ദേവി (72)അന്തരിച്ചു. എസ്യുടി റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം.
പരേതയായ പ്രൊഫ: ഹൃദയകുമാരി ടീച്ചറിന്റെ ഇളയ സഹോദരിയാണ്.
എഴുത്തുകാരിയായ സുജാത ദേവി നിരവധി കവിതാ സമാഹാരങ്ങളും, സഞ്ചാര സാഹിത്യങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
മൃതദേഹം രാവിലെ 8.30 മുതല്‍ സുഗതകുമാരിയുടെ വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് ശാന്തി കവാടത്തില്‍ വച്ച് നടക്കും