ചെന്നൈ: റെയില്‍വേ സ്റ്റേഷനുകളിലും പരിസരത്തും റെയില്‍ പാളങ്ങള്‍ക്കു സമീപവും നിന്ന് മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുക്കുന്നതിന് റെയില്‍വേ ബോര്‍ഡ് നിരോധനമേര്‍പ്പെടുത്തി. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 2000 രൂപ പിഴ ഈടാക്കും. നിയമം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ട്രെയിനിനു മുന്നില്‍ നിന്നും ട്രെയിനിന് മുകളില്‍ കേറിയുമൊക്കെ സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ നിരവധി പേരാണ് ഓരോ വര്‍ഷവും അപകടത്തില്‍ പെടുന്നത്. ഓരോ വര്‍ഷവും ഇത്തരത്തില്‍ പരിക്കേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.
സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി സ്റ്റേഷനുകള്‍ വൃത്തികേടാക്കുന്നവരില്‍ നിന്നും 500 രൂപ പിഴ ഈടാക്കാനും തീരുമാനമായിട്ടുണ്ട്. വിഷയങ്ങളില്‍ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു.