കുമളി: ഇടുക്കി കുമളി പൊലീസ് സ്റ്റേഷനില്‍ കുഞ്ഞുങ്ങളുമായി യുവതി കുത്തിയിരിക്കുന്നു. അടിപിടി കേസില്‍ അറസ്റ്റിലായ കുമളി സ്വദേശി ജയകുമാറിനെ വിടണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ ഇന്നലെ രാത്രി മുതല്‍ സ്റ്റേഷന് വാതിക്കല് പ്രതിഷേധിക്കുന്നത്. കുഴിക്കണ്ടം സ്വദേശി രാജേശ്വരിയാണ് രണ്ടും നാലും വയസ്സുള്ള കുട്ടികളും ജയകുമാറിന്റെ മാതാപിതാക്കള്‍ക്കുമൊപ്പം കുത്തിയിരുപ്പു സമരം നടത്തുന്നത്.
ഇന്നലെ ജയകുമാറും അയല്‍വാസി സുബ്രഹ്മണ്യവും തമ്മില്‍ നടന്ന അടിപിടി കേസില്‍ സ്റ്റേഷനില്‍ എത്തിയ ജയകുമാറിനെ മാത്രം പോലിസ് അറസ്റ്റ് ചെയ്തതായി ഭാര്യ രാജേശ്വരി ആരോപിക്കുന്നു. സുബ്രഹമണ്യം സി.പി.എം പ്രവര്ത്തകന് ആയതിനാല്‍ പോലിസ് സംരക്ഷിക്കുകയാണെന്നും, കേസ് ഒത്തുതീര്‍ക്കാന്‍ സിപിഎം ലോക്കല്‍ കമിറ്റി ഓഫീസില്‍ പരാതി നല്കാന് പോലിസുകാരന് പറഞ്ഞതായും ആരോപണമുണ്ട്. അതേ സമയം കേസില്‍ രണ്ടു പേര്‍ക്കെതിരെയും വാറണ്ട് ഉണ്ടെന്നും സുബ്രഹ്മണ്യന് ഒളിവില്‍ പോയതിനാലാണ് പിടികൂടാത്തതെന്നുമാണ് പോലീസിന്റെ വിശദീകരണം.