ദമാം: ഇന്ത്യന്‍ ഓവര്‍സീസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ദമാമില്‍ അന്താരാഷ്ട്ര യോഗ ദിനാഘോഷം സംഘടിപ്പിച്ചു. ദമാമിലെ അല്‍ ഖോബാര്‍ അല്‍ ലൗലുവ കണ്വെന്ഷന് ഹാളില്‍ നടന്ന യോഗാദിനാചരണത്തില്‍ നൂറു കണക്കിന് ആളുകളാണ് പങ്കെടുത്തത്. സമൂഹ യോഗ ദിനാഘോഷം ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഹിഫ്സുര്‍ റഹ്മാന് ഉദ്ഘാടനം ചെയ്തു.
എല്‍ ആന്റ് ടി സൗദി അറേബ്യയുടെ മേധാവി രവി ജയില്ഖാനി, ദമാമിലെ ഇന്ത്യന്‍ എംബസി സ്കൂള്‍ ഗവേണിങ്ങ് കമ്മിറ്റി അംഗമായ തിരുനാവുക്കരശ്, സ്കൂള്‍ മുന്‍ ചെയര്മാന് ആയ അബ്ദുള്ള മഞ്ചേരി, ആര്‍ട്ട് ഓഫ് ലിവിംഗ് ആചാര്യനായ പാര്‍ത്ഥസാരഥി, ഹിഫ്സുര്‍ റഹ്മാന് തുടങ്ങിയവര്‍ ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
യോഗയുടെ അന്താരാഷ്ട്ര പ്രാധാന്യത്തെപ്പറ്റി ഹിഫ്സുര്‍ റഹ്മാന് സംസാരിച്ചു. യോഗയുടെ കാലിക പ്രാധാന്യവും അത് മനുഷ്യന്റെ ശരീരത്തിലും മനസ്സിലും ബുദ്ധിയിലും ചെലുത്തുന്ന ഗുണപരമായ സ്വാധീനത്തെക്കുറിച്ചും ആര്‍ട്ട് ഓഫ് ലിവിംഗ് ആചാര്യന് പാര്‍ത്ഥസാരഥി സംസാരിച്ചു. തങ്ങളുടെ യോഗ അനുഭവങ്ങള്‍ തിരുനാവുക്കരശും അബ്ദുള്ള മഞ്ചേരിയും ചടങ്ങിനെത്തിയവരുമായി പങ്കു വച്ചു.
ഇതിന് ശേഷം പ്രദര്‍ശിപ്പിച്ച വീഡിയോ സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗയുടെ പ്രാധാന്യത്തെപ്പറ്റി വിവരിക്കുകയും ആഘോഷത്തില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും ആശംസകള്‍ അറിയിക്കുകയും ചെയ്തു.
ഹൃഷികേശില്‍ യോഗപരിശീലനം നടത്തിയതിന്റെ സ്മരണകള്‍ പങ്കുവച്ച അമേരിക്കന്‍ സ്വദേശിനിയായ കിം, ദൈനം ദിന ജീവിതത്തില്‍ യോഗയുടെ പ്രാധാന്യം വിവരിച്ച ശ്രുതിധര് സോണി തുടങ്ങിയവരുടെ വാക്കുകളും ഏവര്‍ക്കും പ്രചോദനമായി.
തുടര്‍ന്ന് യോഗ പരിശീലകനായ ശ്രുതിധര് സോണിയുടെ നേതൃത്വത്തില്‍ സമൂഹ യോഗ പ്രദര്‍ശനം നടന്നു. അറുപതോളം കുട്ടികള്‍ പങ്കെടുത്ത യോഗ പ്രദര്‍ശിനിയും എല്ലാവരെയും ആകര്‍ഷിക്കുന്നതായിരുന്നു.