കോട്ടയം ; സംസ്ഥാനത്ത് ഇന്നും,26,27 തീയതികളിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് . കടലിൽ ശക്തമായ കാറ്റുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർവേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്.
കടൽ കടൽ പ്രക്ഷുബ്ധമാകും. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്.
ഈ മുന്നറിയിപ്പ് 23ന് ഉച്ചയ്ക്ക് രണ്ടു മുതൽ അടുത്ത 24 മണിക്കൂറിലേക്കു ബാധകമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.