തിരുവനന്തപുരം: അറ്റകുറ്റപ്പണികള്‍ക്കായി തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ ഇന്ന് മെഗാ ബ്ലോക്ക് ഏര്‍പ്പെടുത്തും. ഇന്നത്തെ ഏഴു ജോഡി ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. വരുന്ന അഞ്ച് ഞായറാഴ്ചകളിലും മെഗാ ബ്ലോക്കുണ്ടാകും. 90 മിനിട്ട് നീളുന്ന ബ്ലോക്കുകളായിട്ടായിരിക്കും അറ്റകുറ്റപ്പണി നടത്തുകയെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ സിരീഷ് കുമാര്‍ സിന്‍ഹ പറഞ്ഞു. സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്തതിനാലാണ് ട്രെയിനുകള്‍ നിര്‍ത്തി അറ്റകുറ്റപ്പണി നടത്തുന്നതെന്നും യാത്രക്കാര്‍ ഇതിനോട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
മെഗാ ബ്ലോക്ക് കൂടാതെ തൃശൂരിലും വളപട്ടണത്തും തിരുനെല്‍വേലിയും അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. നിശ്ചയിച്ച സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൂടുതല്‍ ട്രെയിനുകള്‍ വൈകിയോടാന്‍ സാധ്യതയുണ്ട്. മഴമുലം കഴിഞ്ഞയാഴ്ച ഒല്ലുരില് നിശ്ചിത സമയത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതോടെ രണ്ട് ദിവസമാണ് ട്രെയിനുകള്‍ വൈകി ഓടിയത്.