പത്തനംതിട്ട: പത്തനംതിട്ട മണ്ണാറപ്പാറ ഉള്‍വനത്തില്‍ കുട്ടിയാനയുടെ അസ്ഥികൂടം കണ്ടെത്തി. മണ്ണാറപ്പാറ റെയ്ഞ്ചില്‍ ഉള്‍പ്പെട്ട കൈക്കുന്നം വന മേഖലയിലാണ് പിടിയാനയുടേതെന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തിയത്. ഉള്‍വനത്തില്‍ പോയ ആദിവാസിയാണ് അസ്ഥികൂടം കണ്ടത്. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സംഭവം സ്ഥിരീകരിച്ചു. അസ്ഥികൂടം നാല് വയസ്സ് പ്രായമുള്ള പിടിയാനക്കുട്ടിയുടേത് ആണന്നാണ് പ്രാഥമിക നിഗമനം. നാളെ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും വനംവകുപ്പ് ഡോക്ടറും സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാളെ തന്നെ പോസ്റ്റ്മോര്‍ട്ടം നടപടിക്രമവും നടത്തും.