വാളയാര്‍: പാലക്കാട് വാളയാറില്‍ രാസവസ്തു കലര്‍ത്തിയ മീന്‍ പിടികൂടി. ഫോര്‍മാലിന്‍ കലര്‍ത്തിയ 4 ടണ്‍ ചെമ്മീനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് എറണാകുളത്തേക്ക് കടത്തുന്നതിനിടെയാണ് മീന്‍ പിടികൂടിയത്.
ഇന്നലെ രാത്രി നാല്പതോളം വാഹനങ്ങള്‍ വാളയാര്‍ ചെക് പോസ്റ്റില്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഫോര്‍മാലിന്‍ കലര്‍ത്തിയ മീന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ചെമ്മീനില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന് ഉറപ്പായിരുന്നെങ്കിലും, വിശദമായ പരിശോധനയ്ക്കായി മീന്‍ എറണാകുളത്തെ ലാബിലേക്ക് അയക്കുകയായിരുന്നു. ലാബില്‍ നടത്തിയ പരിശോധനയിലാണ് മീനില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
മീനുകള്‍ കേടു വരാതിരിക്കാനാണ് ഫോര്‍മാലിന്‍ കലര്ത്തിയെന്നാാണ് വാഹനം ഓടിച്ചയാള്‍ പറയുന്നത്. കഴിഞ്ഞ ആഴ്ചയും ആന്ധ്രയില്‍ നിന്ന് ഫോര്‍മാലിന്‍ കലര്‍ത്തിയ മീന്‍ കൊണ്ടുവന്നത് വാളയാറില്‍ പിടികൂടിയിരുന്നു.