പാലക്കാട്: പാലക്കാട് എലപ്പുള്ളി ഗവണ്മെന്റ് എ.പി സ്കൂളില്‍ താലിബാന് ഭരണം. എലപ്പുള്ളി ഗവണ്മെന്റ് എ.പി സ്കൂളിലെ പ്രിന്‍സിപ്പല്‍ വത്സലയാണ് വിദ്യാര്‍ത്ഥികളുടെ വ്യക്തിസ്വാതന്ത്യത്തെ ഹനിക്കുന്ന രീതിയില്‍ താലിബാന് ഭരണം നടത്തുന്നത്. കുറി തൊട്ടും, ചരട് കെട്ടിയും മുടി നീട്ടി വളര്‍ത്തിയുമെല്ലാം സ്കൂളില്‍ വന്നാല്‍ ടി.സി നല്കി പുറത്താക്കുമെന്ന് പ്രിന്‍സിപ്പള്‍ നിരന്തരം ഭീക്ഷണിപ്പെടുത്തുന്നതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.
പ്രിന്‍സിപ്പലിന്റെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷധമാണ് ഉയരുന്നത്. രക്ഷിതാക്കളും, വിദ്യാര്‍ത്ഥി സംഘടനകളും ഇതിനെതിരെ രംഗത്ത് എത്തിക്കഴിഞ്ഞു. പ്രിന്‍സിപ്പലിന്റെ ഏകാധിപത്യ ഭരണത്തില്‍ കടുത്ത വിയോജിപ്പാണ് രക്ഷിതാക്കള്‍ രേഖപ്പെടുത്തിയത്.