മുംബൈ: അതിശക്തമായ മഴയില്‍ വലഞ്ഞ് മുംബൈ നഗരം. ഇതുവരെ മൂന്നു പേര് മഴക്കെടുതിയില്‍ മരിച്ചു. മരം കടപുഴകി വീണാണ് രണ്ടു പേര് മരിച്ചത്. അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിലായി. വെള്ളക്കെട്ടിനെ തുടര്‍ന്ന് പലയിടത്തും റെയില്‍ റോഡ് ഗതാഗതം തടസപ്പെട്ടു.
ലോക്കല്‍ ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ഇന്നലെ വൈകിട്ട് തുടങ്ങിയ മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. വെള്ളക്കെട്ട് രൂക്ഷമായ ഇടങ്ങളില്‍ മോട്ടോര്‍ ഉപയോഗിച്ച് റോഡിലെ വെള്ളം പമ്പു ചെയ്ത് നീക്കാനുള്ള നഗരസഭ അധികൃതരുടെ ശ്രമം തുടരുകയാണ്.
അടുത്ത 24 മണിക്കൂര്‍ കൂടി കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.